ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ലോട്ടറിക്കട പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Update: 2023-03-04 08:29 GMT
ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ലോട്ടറിക്കട പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ ലോട്ടറിക്കട യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സ്റ്റാച്യു ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറി ഏജന്‍സീസാണ് കത്തിച്ചത്. വടക്കേകോട്ട സ്വദേശി ടി എസ് രാജേഷാണ് കടയ്ക്ക് തീയിട്ടത്. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കട കത്തിക്കുമെന്ന് ഫേസ്ബുക്കില്‍ ലൈവ് ഇട്ട ശേഷമാണ് പ്രതി കടയ്ക്ക് തീക്കൊളുത്തിയത്.

ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷാണ് ലോട്ടറി കടയിലെത്തി തീയിട്ടത്. നഗരത്തില്‍ അടുത്തടുത്ത് കടകള്‍ ഉള്ളിടത്താണ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവമുണ്ടായത്. കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വലിയ ദുരന്തമൊഴിവായി.

Tags:    

Similar News