തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി കോട്ടയം സ്വദേശിയായ യുവാവ് പിടിയില്‍. ബംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിലെത്തിയ കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ടര ലിറ്റര്‍ പെട്രോള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്നാണ് തൃശൂരിലെത്തിയത്. ട്രെയിനില്‍ വാഹനം കയറ്റി വിട്ടിരുന്നതായും അതിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നതെന്നും യുനാന്‍ മൊഴി നല്കി. വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ ടാങ്കില്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാല്‍ ആണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചത് എന്നാണ് യുവാവ് പറയുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ കൈയില്‍ കരുതരുതെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരില്‍ വച്ച് ട്രെയിനിന് തീയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍പിഎഫ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.