ചക്ക കാലമായില്ലേ;ഇനിയൊരു ചക്ക പച്ചടിയാകാം

Update: 2022-03-16 10:08 GMT

ചക്ക കാലമായില്ലേ,ഇനി തീന്‍ മേശ മുഴുവന്‍ ചക്ക വിഭവങ്ങളെ കൊണ്ട് നിറയും.ചക്ക തോരന്‍,ചക്ക പുഴുക്ക്,ചക്ക കറി,ചക്ക പായസം,ചക്ക കുരു ഷേക്ക് അങ്ങനെ നീണ്ട് പോകുന്നു ചക്ക വിഭവങ്ങളുടെ ലിസ്റ്റ്.എന്നാല്‍ നമുക്ക് ഇതിലേക്ക് വെറൈറ്റിയായ ഒരു ചക്ക വിഭവം കൂടി കൂട്ടി ചേര്‍ത്താലോ.ചക്ക പച്ചടി.

ഈ വെറൈറ്റി ചക്ക പച്ചടി ഉണ്ടാക്കുക എങ്ങനെയാണെന്ന് നോക്കാം

1.തേങ്ങ ചുരണ്ടിയത്-അരക്കപ്പ്

  വെളുത്തുള്ളി-10 അല്ലി

  ജീരകം- രണ്ടു നുള്ള്

  വറ്റല്‍മുളകിന്റെ അരി-രണ്ടു മുളകിന്റേത്

  പുതിനയില-കുറച്ച്

2.വെളിച്ചെണ്ണ- മൂന്നു വലിയ സ്പൂണ്‍

  നെയ്യ്- രണ്ടു ചെറിയ സ്പൂണ്‍

3.കടുക്- കാല്‍ ചെറിയ സ്പൂണ്‍

4.ചുവന്നുള്ളി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍

  വറ്റല്‍മുളക്- രണ്ട്(അരി കളഞ്ഞ് അരിഞ്ഞത്)

5.പച്ചമുളക് അരിഞ്ഞത് -ഒരു വലിയ സ്പൂണ്‍

  ഇഞ്ചി പൊടിയായി അരിഞ്ഞത്- അര ചെറിയ സ്പൂണ്‍

6.കറിവേപ്പില- അല്‍പം

7.കടുകു ചതച്ചത്- അര ചെറിയ സ്പൂണ്‍

8.ചനച്ച ചക്ക പൊടിയായി അരിഞ്ഞത്- അരക്കപ്പ്

9.ഉപ്പ്-പാകത്തിന്

10.കട്ടത്തൈര്-ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കണം.

എണ്ണയും നെയ്യും ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

ഇതിലേക്കു പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു വഴറ്റിയ ശേഷം കറിവേപ്പില ചേര്‍ത്തിളക്കുക.

അരച്ച തേങ്ങയും ചേര്‍ത്തു മൂക്കുമ്പോള്‍ കടുകു ചതച്ചതു ചേര്‍ത്തിളക്കണം.

തിളയ്ക്കുമ്പോള്‍ ചക്ക അരിഞ്ഞതു ചേര്‍ത്തു മൂടി വച്ചു വേവിക്കണം.

പാകത്തിനുപ്പു ചേര്‍ത്തു വാങ്ങി വയ്ക്കുക.

തൈര് ഒഴിച്ചിളക്കുക.വെന്തു കഴിഞ്ഞ് തീ ഓഫ് ചെയ്തതിനു ശേഷം മാത്രമേ തൈര് ഒഴിക്കാന്‍ പാടുള്ളൂ.ചക്ക പച്ചടി റെഡി.

Tags:    

Similar News