ജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍

Update: 2022-06-29 09:36 GMT

ക്ക കാലമല്ലേ...തൊടിയിലെ പ്ലാവില്‍ നിറയെ ചക്കകള്‍ അങ്ങനെ കായ്ച്ച് നില്‍പ്പുണ്ടാകും അല്ലേ.മറ്റുള്ള പഴങ്ങള്‍ പോലെ കുഞ്ഞന്‍ പഴങ്ങളായിരുന്നു ഇവയെങ്കില്‍ നമ്മള്‍ എപ്പോ തിന്നു തീര്‍ത്തെന്ന് ചോദിച്ചാല്‍ മതി.പക്ഷേ ഈ ഭീമന്മാരെ ഒറ്റയടിക്ക് ഒരാള്‍ വിചാരിച്ചാലൊന്നും പെട്ടെന്ന് തിന്നു തീര്‍ക്കാന്‍ കഴിയില്ല.അതുകൊണ്ട് തന്നെ ഒരുപാട് ചക്കകള്‍ തൊടിയില്‍ വീണടിഞ്ഞ് പാഴായി പോകറാണ് പതിവ് അല്ലേ. ഇനി അങ്ങനെ പാഴാക്കി കളയാന്‍ നില്‍ക്കേണ്ട.ചക്ക ഉപയോഗിച്ച് മില്‍ക് ഷേക്കുണ്ടാക്കാം.അതും നല്ല സൂപ്പര്‍ ടേസ്റ്റില്‍.ഹെല്‍ത്തിയായ ഈ ഡ്രിങ്ക്‌സ് ചക്ക ഇഷ്ടമല്ലാത്തവര്‍ കൂടി കഴിക്കും.

ചക്ക കൊണ്ടുള്ള ജാക്ക്ഫ്രൂട്ട് മില്‍ക് ഷേക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

നല്ല മധുരമുള്ള പഴുത്ത ചക്കയാണ് ഇതിനു വേണ്ടത്

പഴുത്ത ചക്ക 250 ഗ്രാം

പാല്‍ തണുപ്പിച്ചത് 1 കപ്പ്

പഞ്ചസാര ആവശ്യത്തിന്

ഏലക്കായ പൊടിച്ചത്

ഐസ്‌ക്യൂബ്

തേന്‍ 2 ടീസ്പൂണ്‍

ഐസ്‌ക്രീം 1/2 കപ്പ്

ചക്ക കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.ഇത് അല്‍പം സമയം ഫ്രീസ് ചെയ്ത് എടുക്കുക.ശേഷം ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിക്കുക.പഞ്ചസാരയും ഏലക്കായ പൊടിച്ചതും കൂടെ ചേര്‍ത്ത് വീണ്ടും നല്ലപോലെ അടിക്കുക.ഇതിലേക്ക് ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന പാല്‍ കുറച്ച് കുറച്ചായി ചേര്‍ത്ത് നന്നായി കുഴമ്പ് പരുവത്തില്‍ അടിച്ചെടുക്കുക.പിന്നീട് കാല്‍ കപ്പ് വെള്ളവും ഐസ് കഷ്ണങ്ങളും ഇട്ട് അടിച്ചെടുക്കണം.ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ചെടുക്കുക.ഇതിലേക്ക് അല്‍പം തേനും,ഒരു സ്‌കൂപ്പ് ഐസ്‌ക്രീമും ചേര്‍ക്കുക.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ കൊണ്ട് അലങ്കരിക്കാം.ടേസ്റ്റി,ഹെല്‍ത്തി ജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക് റെഡി.

പഞ്ചസാരയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് പകരം ശര്‍ക്കരയിലും പരീക്ഷണം നടത്താവുന്നതാണ്.


Similar News