കുരുന്നുകള്‍ക്ക് വേണ്ട; കാന്‍സര്‍ പൗഡര്‍

ഇപ്പോഴിതാ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പൗഡറിലെ ആസ്‌ബെസ്‌റ്റോസ് അര്‍ബുദത്തിന് കാരണമാവുമെന്ന കാര്യം പതിറ്റാണ്ടുകളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി മറച്ചുവയ്ക്കുകയായിരുന്നുവത്രേ.

Update: 2018-12-27 10:47 GMT

നാട്ടിന്‍പുറത്തായാലും നഗരങ്ങളിലായാലും പ്രസവിച്ചതും മുതല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കുന്നതാണു ബേബി പൗഡര്‍. ഇതില്‍ തന്നെ ഏറ്റവും അറിയപ്പെടുന്ന നാമം മറ്റൊന്നുമല്ല, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റേതാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പൗഡറിലെ ആസ്‌ബെസ്‌റ്റോസ് അര്‍ബുദത്തിന് കാരണമാവുമെന്ന കാര്യം പതിറ്റാണ്ടുകളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി മറച്ചുവയ്ക്കുകയായിരുന്നുവത്രേ.

അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് കഴിഞ്ഞദിവസം റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ യുഎസ് കമ്പിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ബേബി പൗഡര്‍ ഉല്‍പാദനം നിര്‍ത്തിവയ്ക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ്‌സിഒ) ഉത്തരരവിടുകയും ചെയ്തു. പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതുവരെ നിയന്ത്രണം തുടരാനാണ് ഉത്തരവിലുള്ളത്. നേരത്തെയും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരേ ആരോപണമുയര്‍ന്നിരുന്നു.

പല രാജ്യങ്ങളിലും ഭീമമായ പിഴയാണ് കമ്പനി ഒടുക്കുന്നത്. അമേരിക്കന്‍ കമ്പനിയാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലെയും ഗ്രാമങ്ങളില്‍ വരെ ബേബി പൗഡറെന്നാല്‍ അത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മാത്രമാണെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. അതുകൊണ്ടു തന്നെ റോയിട്ടേഴ്‌സ് റിപോര്‍ട്ട് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. കുരുന്നുകളുടെ ചര്‍മത്തിലൂടെ പൗഡറില്‍ അടങ്ങിയ ആസ്ബസ്റ്റോസ് കോശങ്ങളില്‍ പ്രവേശിച്ച് അര്‍ബുദത്തിന് ഇടയാക്കുന്നുവെന്നാണ് കണ്ടെത്തല്‍. പൗഡറിനു പുറമെ ബേബി ഓയില്‍, ബേബി സോപ്പ് തുടങ്ങിയ ഉല്‍പന്നങ്ങളും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വിപണിയിലിറക്കുന്നുണ്ട്. 

Tags:    

Similar News