നാലാംഘട്ടം: പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

Update: 2019-04-27 11:03 GMT

ന്യൂഡല്‍ഹി: നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ഏപ്രില്‍ 29നാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നാലാംഘട്ട വോട്ടെടുപ്പ്.

71 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം ഘട്ടവും പൂര്‍ത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റുകളിലേക്കുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശകരമായ പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 13, പശ്ചിമ ബംഗാളില്‍ 8, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ 6, ബീഹാറില്‍ 5, ജാര്‍ഖണ്ഡില്‍ 3, ജമ്മു കാശ്മീരില്‍ ഒന്ന് എന്നിങ്ങനെയാണ് നാലം ഘട്ടത്തില്‍ ജനവിധി തേടുന്ന വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡിഷയില്‍ 42 സീറ്റുകളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പും നടക്കും.

Similar News