പ്രജ്ഞാസിങ്ങിന് വേണ്ടി പ്രചാരണത്തിനില്ല; ബിജെപി നേതാവ് ഫാത്തിമ സിദ്ദീഖി
ഭോപ്പാല്‍ സീറ്റില്‍ പ്രജ്ഞാ സിങ് വിജയിക്കില്ലെന്നും ഫാത്തിമ വ്യക്തമാക്കി. അവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുകയെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഭോപ്പാല്‍: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് താക്കൂറിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി നേതാവ് ഫാത്തിമ റസൂല്‍ സിദ്ദീഖി. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഭോപ്പാലില്‍ നിന്ന് മല്‍സരിച്ചത് ഫാത്തിമയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് പ്രജ്ഞാസിങ്ങിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച ബിജെപി തീരുമാനം തെറ്റാണെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രമുഖരായ പല നേതാക്കളും ഉണ്ടായിരിക്കെ പ്രജ്ഞാസിങ്ങിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതും തെറ്റായ നടപടിയായി എന്നും അവര്‍ പറഞ്ഞു. കൂടാതെ ഭോപ്പാല്‍ സീറ്റില്‍ പ്രജ്ഞാ സിങ് വിജയിക്കില്ലെന്നും ഫാത്തിമ വ്യക്തമാക്കി. അവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുകയെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബിജെപിക്കെതിരേ ഭോപ്പാലില്‍ ദ്വിഗ് വിജയ് സിങ്ങിനെയാണ് കോണ്‍ഗ്രസ് മല്‍സരത്തിനിറക്കിയിരിക്കുന്നത്.