കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫിസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം: കിളികൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി(63)യാണ് മരിച്ചത്.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫിസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.