ലഖ്‌നൗ: വരാണസിയില്‍ മല്‍സരിക്കാന്‍ പരോള്‍ ആവശ്യപ്പെട്ടത് മുന്‍ എംപിയും അധോലോക നേതാവുമായ അത്തീഖ് അഹമ്മദ്. പ്രത്യേക കോടതിയിലാണ് പ്രചാരണത്തിനിറങ്ങുന്നതിനുള്ള പരോള്‍ അപേക്ഷ അത്തീഖ് നല്‍കിയിരിക്കുന്നത്.വാരാണസിയില്‍ മല്‍സരിക്കുന്നതിനു മുന്നോടിയായി നാമനിര്‍ദേശ പത്രിക തയ്യാറാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അലഹബാദിലെ നയ്‌നി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അത്തീഖ് അഹമ്മദ് നിലവില്‍ 26 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ജയിലിലായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രചാരണം നടത്തുന്നതിന് ജയിലില്‍നിന്ന് പുറത്തുപോകുന്നതിന് ഹ്രസ്വകാല പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അത്തീഖ് അഹമ്മദ് കോടതിയെ സമീപിച്ചിരിക്കുന്നത്.സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും വേറിട്ടുപോന്ന ശിവപാല്‍ സിങ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അത്തീഖ് അഹമ്മദ് മല്‍സരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന ജറല്‍ സെക്രട്ടറി ലല്ലന്‍ റായ് വ്യക്തമാക്കി.അത്തീഖ് അഹമ്മദിന്റെ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.