കൊല്‍ക്കത്ത: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. രാജ്യത്തിന്റെ ദുരന്തമായ ബിജെപി 440 വോള്‍ട്ട് വൈദ്യുതി പോലെ അപകടമാണെന്നാണ് മമതാ ബാനര്‍ജി പറഞ്ഞത്. രണ്ടാമതും അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദിയും ബി ജെ പിയും കൂടി രാജ്യത്തെ നശിപ്പിക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. ബിജെപി രാജ്യത്തിന് ഏറ്റവും വലിയ അപകടമാണെന്നും അവര്‍ പറഞ്ഞു. നാലാംഘട്ടത്തിന്റെ അവസാന പരസ്യ പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിലെ ഒരു റാലിയിലായിരുന്നു മമതാ ബാനര്‍ജിയുടെ പ്രസ്താവന. രാജ്യമെമ്പാടും മോദിയുടെ കീഴില്‍ കലാപങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് അവകാശപ്പെടാന്‍ ബിജെപിക്ക് എങ്ങനെയാണ് കഴിയുന്നതെന്നും മമത ചോദിച്ചു.