പട്‌ന: പിന്നോക്ക ജാതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വോട്ടുകിട്ടാനാണ് ഉന്നതകുലജാതനായ മോദി താന്‍ പിന്നോക്ക ജാതിക്കാരനാണെന്ന് പറയുന്നത്. മോദി ഒബിസി ആണെന്ന് പറയുന്നത് നുണയാണ്. ഇനി അധികം വൈകാതെ അയാള്‍ സ്വയം താഴ്ന്ന ജാതിക്കാരന്‍ ആണെന്നും പറയും. ഞാന്‍ ഇത് കഴിഞ്ഞയാഴ്ച്ച പറഞ്ഞതാണ്. ഇപ്പോഴിതാ കനൗജിലെ റാലിയില്‍ മോദി ഇത് പറഞ്ഞു. തേജസ്വി ട്വീറ്റ് ചെയ്തു. മോദി സത്യത്തില്‍ ഒരു ഉന്നതകുല ജാതനാണ്. പിന്നോക്കക്കാരന്‍ ആണെന്ന് രേഖകളില്‍ മാത്രമാണുള്ളത്. വോട്ട് കിട്ടാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ മോദി പറയും. മോദിയില്‍ നിന്ന് നുണയും ഇന്ദ്രജാലങ്ങളും മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും 2014ലെ വാഗ്ദാനങ്ങള്‍ മോദി പാലിക്കണമെന്നും യാദവ് ട്വീറ്റ് ചെയ്തു.