പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിയില്‍ അമര്‍ഷം

എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയില്‍ മാത്രം പ്രഖ്യാപനം വൈകിപ്പിക്കുകയും ചെയ്യുന്നതില്‍ മുരളീധരപക്ഷമാണ് അതൃപ്തി അറിയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചരണരംഗത്ത് ബഹുദൂരം മുന്നിലെത്തിയ സാഹചര്യത്തില്‍ പ്രഖ്യാപനം ജയസാധ്യതയെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

Update: 2019-03-22 09:36 GMT

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിയിലും ആര്‍എസ്എസിലും അമര്‍ഷം. ബാക്കി മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയില്‍ മാത്രം പ്രഖ്യാപനം വൈകിപ്പിക്കുകയും ചെയ്യുന്നതില്‍ മുരളീധരപക്ഷമാണ് അതൃപ്തി അറിയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചരണരംഗത്ത് ബഹുദൂരം മുന്നിലെത്തിയ സാഹചര്യത്തില്‍ പ്രഖ്യാപനം ജയസാധ്യതയെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം സംസ്ഥാന നേതാക്കളൈ അറിയിച്ചെങ്കിലും കേന്ദ്രനേതൃത്വത്തെ അറയിച്ചിട്ടില്ല.

അതേസമയം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആവാത്തതിനാലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതെന്ന് നേതൃത്വം നല്‍കുന്ന വിശദീകരണം. തൃശൂര്‍ മണ്ഡലം ഉള്‍പ്പടെ അഞ്ച് മണ്ഡലങ്ങളാണ് ബിഡിജെഎസിന് നല്‍കിയിട്ടുള്ളത്. തുഷാര്‍ മല്‍സരിക്കുകയാണെങ്കില്‍ മാത്രം തൃശൂര്‍ മണ്ഡലം ബിഡിജെഎസിന് നല്‍കാമെന്ന നിലപാടാണ് ബിജെപിയുടേത്. തൃശൂരില്‍ തുഷാര്‍ മല്‍സരിച്ചാല്‍ പത്തനംതിട്ട സീറ്റ് സുരേന്ദ്രന് നല്‍കും. അല്ലാത്തപക്ഷം സുരേന്ദ്രനെ തൃശൂരില്‍ മല്‍സരിപ്പിക്കും.

എന്നാല്‍, ബിഡിജെഎസ് യോഗത്തിനുശേഷം മാത്രമെ തുഷാര്‍ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമാവൂ. പത്തനംതിട്ട മണ്ഡലത്തിനുവേണ്ടി വന്‍ പിടിവലിയാണ് ബിജെപിയില്‍ നടന്നത്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, എം ടി രമേശ് തുടങ്ങിയവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ആര്‍എസ്എസും മുരളീധരപക്ഷവും സുരേന്ദ്രനായി കരുക്കള്‍ നീക്കുകയായിരുന്നു. 

Tags:    

Similar News