തൊടുപുഴയില്‍ കുട്ടിക്ക് മര്‍ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ പട്ടയംകവല സ്വദേശി ജയേഷാണ് അറസ്റ്റിലായത്.
ഇടുക്കി: തൊടുപുഴയില്‍ കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പോലിസ് അറസ്റ്റുചെയ്തു. തൊടുപുഴ പട്ടയംകവല സ്വദേശി ജയേഷാണ് അറസ്റ്റിലായത്.
14കാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിക്കുകയും ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.