മലപ്പുറം ജില്ലയില്‍ 20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്; പൊന്നാനിയില്‍ അഞ്ച് അപരന്‍മാര്‍
മലപ്പുറം, പൊന്നാനിലോക്‌സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും.പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു.
മലപ്പുറം: ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മലപ്പുറം, പൊന്നാനിലോക്‌സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും.പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. പൊന്നാനിയിലെ ഖലിമുദ്ദീന്‍, നൗഷാദ് തുടങ്ങിയ രണ്ട് സ്ഥാനാര്‍ത്ഥികളാണ്പത്രിക പിന്‍വലിച്ചത്. മലപ്പുറത്ത് എട്ട് സ്ഥാനാര്‍ത്ഥികളും പൊന്നാനിയില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഏപ്രില്‍ 23 നാണ് തെരഞ്ഞെടുപ്പ്.
സാനു (സിപിഎം), പി കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ഉണ്ണികൃഷ്ണന്‍ (ബിജെപി), പി അബ്ദുല്‍ മജീദ് ഫൈസി(എസ്ഡിപിഐ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബിഎസ്പി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍ കെ (സ്വതന്ത്രന്‍) എന്നിവരാണ് മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍.
പൊന്നാനി മണ്ഡലത്തില്‍അന്‍വര്‍ പി വി (സ്വതന്ത്രന്‍), ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ്), അഡ്വ: കെ സി നസീര്‍ (എസ്ഡിപിഐ), രമ (ബിജെപി), ബിന്ദു(സ്വതന്ത്ര),സമീറ പി എ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സിറാജുദ്ദീന്‍ (സ്വതന്ത്രന്‍), അന്‍വര്‍. പി വി (സ്വതന്ത്രന്‍), അന്‍വര്‍(സ്വതന്ത്രന്‍) തുടങ്ങിയ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.