ബ്രസീലിനെതിരേ മെസ്സി കളിക്കില്ല; ആരാധകര്‍ക്ക് തിരിച്ചടി

Update: 2018-09-25 17:40 GMT

ബ്യൂണസ് ഐറിസ്: അടുത്ത മാസം ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കില്ല. അര്‍ജന്റീനന്‍ താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോണിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 16നാണ് അര്‍ജന്റീന ബ്രസീലിനെ നേരിടുന്നത്. ഇതിന് അഞ്ച് ദിവസം മുമ്പ് ഇറാഖിനെതിരേയും അര്‍ജന്റീന കളിക്കുന്നുണ്ട്.
അര്‍ജന്റീനന്‍ ദേശീയ ടീമില്‍ നിന്ന് താരം വിരമിക്കാനുള്ള ഒരുക്കമാണ് ഈ പിന്‍മാറ്റമാണെന്നാണ് ലോക ഫുട്‌ബോള്‍ നിരീക്ഷകരും ആരാധകരും വിലയിരുത്തുന്നത്.
ഈ മാസം കൊളംബിയയ്ക്കും ഗ്വാട്ടിമാലയ്ക്കുമെതിരായ മല്‍സരത്തില്‍ മെസ്സി ഇറങ്ങിയിരുന്നില്ല.
റഷ്യന്‍ ലോകകപ്പിലാണ് അവസാനമായി മെസ്സി അര്‍ജന്റീനയുടെ ദേശീയ ജഴ്‌സി അണിഞ്ഞത്. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെടാനായിരുന്നു വിധി. അര്‍ജന്റീനയ്ക്ക് വേണ്ടി 128 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ മെസ്സി 65 ഗോളാണ് സ്വന്തമാക്കിയത്.
Tags:    

Similar News