നാറാത്ത് കേസ്; ഒന്നാം പ്രതിയ്ക്ക് 7 വര്‍ഷവും,20 പേര്‍ക്ക് അഞ്ചുവര്‍ഷവും തടവ്ശിക്ഷ

Update: 2016-01-20 06:22 GMT


 

[related]
കൊച്ചി: നാറാത്ത്  കേസില്‍ എന്‍ഐഎ കോടതി വിധിപറഞ്ഞു. ഒന്നാം പ്രതിയ്ക്ക് ഏഴ് വര്‍ഷം തടവ്ശിക്ഷ.20 പേരെ അഞ്ചുവര്‍ഷം തടവിനും അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.ഖമറുദ്ധീന്‍ എന്ന പ്രതിയെ  കുറ്റക്കാരനല്ലെന്ന് കോടതി വെറുതെ വിട്ടിരുന്നു.

നാറാത്ത് 2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. രണ്ടു മാസം മുമ്പാണ് കേസില്‍ വിചാരണ തുടങ്ങിയത്. 62 പേരുടെ സാക്ഷിപ്പട്ടികയാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 26 പേരെ കോടതി വിസ്തരിച്ചിരുന്നു.
Tags:    

Similar News