പ്രജനനം നടക്കുന്നില്ല; ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമാവുന്നു

Update: 2019-04-26 09:59 GMT

ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം ആയിരക്കണക്കിന് എംപറര്‍ പെന്‍ഗ്വിനുകളെ ലോകത്ത് നിന്നും അപ്രത്യക്ഷമാക്കിയതായി റിപോര്‍ട്ട്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയാണ് ലോകത്തിലെ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 2016 മുതല്‍ ഹാലിബെയിലെ എംപറര്‍ പെന്‍ഗ്വിന്‍ കോളനിയില്‍ കാര്യമായ പ്രജനന പ്രക്രിയ നടക്കുന്നില്ല. അന്റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്. 25000ലധികം പെന്‍ഗ്വിനുകള്‍ ഇണ ചേരുന്ന പ്രജനന മാസങ്ങളില്‍ അവയുടെ സാമിപ്യം ഈ മേഖലകളില്‍ കാണുന്നില്ലെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയതാണ് പെന്‍ഗ്വിന്‍ കോളനി അപ്രതൃക്ഷമാവാന്‍ കാരണമായിരിക്കുന്നത്. 2016ന് ശേഷം കോളനി പൂര്‍ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനി അപ്രതൃക്ഷമായതോടെ നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ ഇടയാക്കും എന്നാണ് പഠനം പറയുന്നത്.

Tags:    

Similar News