അമ്മയാണ്...ലോകത്തിലെ ഏറ്റവും വലിയ പോരാളി വൈറലായി അമ്മ പക്ഷി (വീഡിയോ)

Update: 2019-04-26 11:05 GMT

Full View

ടണ്‍ കണക്കിന് ഭാരം വരുന്ന യന്ത്രത്തിനു മുന്നില്‍ തൂവല്‍ചിറക് വിരിച്ച് തന്റെ മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഒരു തള്ള പക്ഷിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിജനമായ പാടത്ത് അടയിരിക്കുന്ന ഒരു പക്ഷി. ഉടനെയാണ് അവിടേക്ക് ഒരു കൊയ്ത്തുമെതി യന്ത്രം കടന്നുവരുന്നത്. പക്ഷേ ഈ തള്ള പക്ഷി പതറുന്നില്ല. തന്റെ മുട്ടകള്‍ക്കുമേല്‍ അത് ചിറകുവിരിച്ച് ടണ്‍ കണക്കിന് ഭാരമുള്ള യന്ത്രത്തില്‍ നിന്നും കാവല്‍ നല്‍കുന്നു. കൊയ്ത്തുമെതി യന്ത്രമെന്ന് തോന്നിക്കുന്ന വാഹനം പക്ഷേ പക്ഷിയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെയാണ് കടന്നുപോകുന്നത്. അടയിരിക്കവെ തള്ള പക്ഷിയുടെ പ്രതിരോധ കണ്ട് വൈറലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമാണ്. കാരണം വളരെ ശ്രദ്ധിച്ചാണ് വാഹനം പക്ഷിക്കുമുകളിലൂടെ കൊണ്ടുപോകുന്നത്. എന്നാല്‍ അഭിനയിക്കുകയായിരുന്നില്ല, സധൈര്യം തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയായിരുന്നു ഈ തള്ള പക്ഷി.


Similar News