അഹമ്മദാബാദ്: 1992ന് ശേഷം കടുവകള്‍ അപ്രത്യക്ഷമായ ഗുജറാത്തില്‍ നിന്ന് നല്ലൊരു വാര്‍ത്ത. 18 സംസ്ഥാനങ്ങളിലും കാണപ്പെടുന്ന കടുവ വര്‍ഷങ്ങളായി ഗുജറാത്തിന് അന്യമായിരുന്നു മഹേഷ് മഹേറയുടെ കണ്ണില്‍ റോഡ് മുറിച്ചു കടക്കുന്ന ആ കടുവ ഉടക്കുന്നത് വരെ. കഴിഞ്ഞ 6നാണ്് സ്‌കൂളിലെ അധ്യാപനം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന മഹേഷിന് മുന്നിലേക്ക് കടുവ നടന്നുവന്നത്. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ മഹേഷ് അത്് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സംഭവം വൈറലായതോടെ കടുവയുടെ സാന്നിധ്യം ഉറപ്പുവരുത്താനായി വനംവകുപ്പ് ശ്രമം ആരംഭിച്ചു. അതേസമയം, കടുവയുടേതെന്ന് തെളിയുന്ന യാതൊരു അടയാളങ്ങളും വനപാലകര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പ്രതികരണം. കടുവകള്‍ കൂടുതലുള്ള മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും പ്രദേശത്ത് നിന്ന 100 കിലോമീറ്ററില്‍ അധികം ദൂരമുള്ളതിനാല്‍ കടുവയെ ഉടനെ കണ്ടെത്താമെന്ന പ്രതീക്ഷയുമുണ്ട്.