വയനാട്: കടുവ കാപ്പിതോട്ടത്തിലുണ്ടെന്ന് നിഗമനം. ഉടനെ പിടികൂടാനാവിമെന്നാണ് പ്രതീക്ഷ. വയനാട് പുല്‍പ്പള്ളിയിലെ കാപ്പി തോട്ടത്തിലാണ് കടുവയുള്ളത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇന്ന് കടുവയെ പിടികൂടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് അരുണ്‍ സക്കറിയ പറഞ്ഞു.
വയനാട് അമരക്കുനിയില്‍ ഇന്ന് വീണ്ടും കടുവയെത്തി ആടിനെ കൊന്നിരുന്നു. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ പിന്‍മാറി. പ്രദേശത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ആടാണിത്.