കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

Update: 2025-03-16 09:35 GMT

പാലക്കാട്: വാണിയംകുളം പുലച്ചിത്രയിൽ കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. രാവിലെ 9.30 നാണ് സംഭവം.പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38)ആണ് മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാന്‍ വേണ്ടി കിണറില്‍ ഇറങ്ങിയപ്പോഴാണ് അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News