കോരയാര്‍ പുഴയില്‍ മീനുകള്‍ ചത്തു പൊങ്ങി

പാലക്കാട് കഞ്ചിക്കോട് കോരയാര്‍ പുഴയിലാണ് സംഭവം

Update: 2025-03-06 07:32 GMT
കോരയാര്‍ പുഴയില്‍ മീനുകള്‍ ചത്തു പൊങ്ങി

പാലക്കാട്: പുഴയില്‍ മീനുകള്‍ ചത്തു പൊങ്ങി. പാലക്കാട് കഞ്ചിക്കോട് കോരയാര്‍ പുഴയിലാണ് സംഭവം. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മീനുകള്‍ ചത്തു പൊങ്ങിയത് കണ്ടത്. പ്രദേശത്ത് നിരവധി നിര്‍മാണശാലകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യം പുഴയിലേയ്ക്ക് ഒഴുക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

അതേസമയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ജലത്തിലെ ഓക്‌സിജന്‍ കുറഞ്ഞത് മീനുകള്‍ ചാവുന്നതിനു കാരണമായി എന്ന് പറയുന്നു. വെള്ളം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധന കഴിഞ്ഞാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് റിപോര്‍ട്ട്.

Tags:    

Similar News