കുംഭമേളയില്‍ ഒളിച്ചു കഴിഞ്ഞ ഡയമണ്ട് മോഷ്ടാക്കള്‍ പിടിയില്‍
വിവിധ വ്യവസായ പ്രമുഖരുമായി അടുത്ത ബന്ധമുള്ള യതീഷ് ഫിച്ചാദിയ(31)യും കൂട്ടരുമാണ് പിടിയിലായത്. 26.91 കോടി രൂപ വിലമതിക്കുന്ന ഡയമണ്ടുകളുമായി മുങ്ങിയ പ്രതികളെ കുംഭമേളയില്‍ നിന്നാണ് പോലിസ് അറസ്റ്റു ചെയ്തത്.
ബന്ദ്ര: വിവിധയിടങ്ങളിലെ വ്യവസായ പ്രമുഖരില്‍ നിന്നും ഡയമണ്ട് മോഷ്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന 7 പേര്‍ അറസ്റ്റില്‍. വിവിധ വ്യവസായ പ്രമുഖരുമായി അടുത്ത ബന്ധമുള്ള യതീഷ് ഫിച്ചാദിയ(31)യും കൂട്ടരുമാണ് പിടിയിലായത്. 26.91 കോടി രൂപ വിലമതിക്കുന്ന ഡയമണ്ടുകളുമായി മുങ്ങിയ പ്രതികളെ കുംഭമേളയില്‍ നിന്നാണ് പോലിസ് അറസ്റ്റു ചെയ്തത്. 20 കോടി രൂപ വിലമതിക്കുന്ന ഡയമണ്ടുകളും 38 ലക്ഷം രൂപയും ഇവരില്‍ നിന്നു കണ്ടെടുത്തതായി ബന്ദ്ര കര്‍ള കോംപ്ലക്‌സ് പോലിസ് സ്‌റ്റേഷനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലിസ് അറിയിച്ചു. വിവിധ നഗരങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇവരെ രണ്ടു മാസത്തോളമായി പിന്തുടരുകയായിരുന്നു. ഇടക്കിടെ സിംകാര്‍ഡുകള്‍ മാറ്റുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്ന പ്രതികള്‍ ഡല്‍ഹി, ആഗ്ര, അജ്മീര്‍, രാജസ്ഥാന്‍, ലഖ്‌നോ, ബീഹാര്‍, ശിംല, വൃന്ദാവന്‍, ഹൈദരാബാദ്, ഭുവനേശ്വര്‍, വിശാഖപട്ടണം, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും പോലിസ് പറഞ്ഞു