കഞ്ചാവ് വില്‍പനയെച്ചൊല്ലി തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ വീടു കയറി ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു

തലയ്ക്ക് വെട്ടേറ്റ സുനിലിന്റെ നില ഗുരുതരമാണ്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയത്.

Update: 2021-12-13 06:33 GMT
കഞ്ചാവ് വില്‍പനയെച്ചൊല്ലി തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ വീടു കയറി ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടു കയറിയുള്ള ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു. ആറാലുംമൂട് സ്വദേശി സുനിലിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ സുനിലിന്റെ നില ഗുരുതരമാണ്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് നെയ്യാറ്റിന്‍കര പോലിസ് പറഞ്ഞു.

ഓട്ടോ ഡ്രൈവര്‍മാരായ സുനിലും സുനിലിന്റെ സുഹൃത്ത് സുധീഷും നെയ്യാറ്റിന്‍കര ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഇവിടെ വെച്ച് രഞ്ജിത്തും അഭിലാഷുമായി തര്‍ക്കത്തിലായി.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ഈ അടിപിടി. ഇതിനു ശേഷം രാത്രി 11ന് പക തീര്‍ക്കാനായി രഞ്ജിത്തും അഭിഷേകും സുനിലിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.സുനിലിന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച ഇരുവരും അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ഇന്നലെ രാത്രി പോലിസിനെ വിളിച്ചെങ്കിലും സ്ഥലത്തേക്ക് പോലിസ് എത്തിയില്ലെന്ന് സുനിലിന്റെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സ്ഥലത്തേക്ക് പോലിസ് എത്തിയത്. പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.

തിരുവനന്തപുരം പോത്തന്‍കോടും കഞ്ചാവ് സംഘാഗത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News