വ്യാജ രേഖ ചമച്ച് ആറു കോടി തട്ടി; ആര്യനാട് സര്‍വീസ് സഹകരണബാങ്ക് മുന്‍ മാനേജര്‍ അറസ്റ്റില്‍

Update: 2021-09-02 11:20 GMT

തിരുവനന്തപുരം: ആര്യനാട് സര്‍വീസ് സഹകരണബാങ്ക് മുന്‍ മാനേജര്‍ അറസ്റ്റില്‍. വ്യാജ രേഖ ചമച്ച് പണം തട്ടിയെന്ന കേസിലാണ് എസ് ബിജുകുമാറാണ് അറസ്റ്റിലായത്. ആറു കോടി രൂപ ബിജുകുമാര്‍ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ബിജുവിനെ വീട്ടില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുന്‍പാണ് ലോക്കല്‍ പോലിസ് തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയാണ് ബിജു കുമാര്‍. രണ്ടാം പ്രതി ബാങ്കിലെ മറ്റൊരു ജീവനക്കാരിയാണ്.

പിന്നീട് കേസ് ലോക്കല്‍ പോലിസില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. നിക്ഷേപകര്‍ അറിയാതെ വ്യാജ രേഖ ചമച്ച് 6.40 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2017 മുതല്‍ 20വരെ ബാങ്ക്് മാനേജറായിരുന്നു ബിജുകൂമാര്‍.


Tags:    

Similar News