പുന്നാട് മുഹമ്മദ് വധം: ആര്‍എസ്എസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

2004 ജൂണ്‍ ഏഴിന് പുലര്‍ച്ചെ 5.30നാണു കേസിനാസ്പദമായ സംഭവം. പുന്നാട് ടൗണിലെ പള്ളിയില്‍ സുബ്ഹ് നമസ്‌കാരത്തിന് മൂത്തമകന്‍ ഫിറോസിനോടൊപ്പം പോവുകയായിരുന്ന മുഹമ്മദിനെ ഇരുട്ടില്‍ പതിയിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലുകയായിരുന്നു.

Update: 2018-12-12 12:58 GMT

കൊച്ചി: പുന്നാട് ജുമാഅത്ത് പള്ളി പ്രസിഡന്റും എന്‍ഡിഎഫ് ഇരിട്ടി സബ്ഡിവിഷന്‍ കണ്‍വീനറുമായിരുന്ന ഇരിട്ടി പുന്നാട്ടെ ഫിര്‍ദൗസ് മന്‍സിലില്‍ പി വി മുഹമ്മദി(45)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 9 ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ തില്ലങ്കേരി പടിക്കച്ചാലിലെ വഞ്ഞേരി വീട്ടില്‍ എം ചന്ദ്രന്‍(33), കീഴൂര്‍ എടവന രത്‌നാകരന്‍(42), തില്ലങ്കേരി കാരക്കുന്നിലെ പുത്തന്‍പറമ്പത്ത് വീട്ടില്‍ ഷൈജു(31), തില്ലങ്കേരി പറയങ്ങാട്ടെ പയ്യമ്പള്ളി പ്രദീപന്‍(39), പടിക്കച്ചാലിലെ പാറമേല്‍ വീട്ടില്‍ ബൈജു എന്ന വിജേഷ്(31), പറയങ്ങാട്ടെ കിഴക്കെ വീട്ടില്‍ ബാബു(34) കാരക്കുന്നിലെ കെ കെ പത്മനാഭന്‍ എന്ന പപ്പന്‍(40), തില്ലങ്കേരി പുത്തന്‍വീട് വിനീഷ് ഭവനില്‍ വി വിനീഷ്(31), ചാളപ്പറമ്പിലെ പുഞ്ചയില്‍ ഷൈജു എന്ന ഉണ്ണി(30) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌കോടതി വിധിക്കെതിരേ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ആറു വര്‍ഷത്തിനു ശേഷം ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി ജി പി സുരേഷ്ബാബു തോമസ്, അഡ്വ. പി സി നൗഷാദ് എന്നിവരുംപ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും സംഘവുമാണ് ഹാജരായത്.

2004 ജൂണ്‍ ഏഴിന് പുലര്‍ച്ചെ 5.30നാണു കേസിനാസ്പദമായ സംഭവം. പുന്നാട് ടൗണിലെ പള്ളിയില്‍ സുബ്ഹ് നമസ്‌കാരത്തിന് മൂത്തമകന്‍ ഫിറോസിനോടൊപ്പം പോവുകയായിരുന്ന മുഹമ്മദിനെ ഇരുട്ടില്‍ പതിയിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഫിറോസിനും വെട്ടിപ്പരിക്കേല്‍പിച്ച സംഘം മറ്റൊരു മകന്‍ ഫായിസിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. മക്കളടക്കം 22 സാക്ഷികളെ വിപബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍, സി പി നൗഷാദ് എന്നിവരാണ് ഹാജരായിരുന്നത്. അതേസമയം, ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സംഘടന നടത്തിയ നിയമപോരാട്ടത്തിന്റെയും നീതിയുടെയും വിജയമാണിത്. മുഹമ്മദ് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്ന വിധത്തില്‍ ചില ദുഷ്ടശക്തികള്‍ നടത്തിയ കുപ്രചാരണത്തിനുള്ള മറുപടി കൂടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും ജില്ലാ സെക്രട്ടറി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Tags:    

Similar News