രേഖകളില്ലാതെ കടത്തിയ രണ്ടു കിലോ സ്വര്‍ണവും പണവും പിടികൂടി

ആവശ്യമായ രേഖകളില്ലാതെ കടത്തിയ 2.700 കിലോ സ്വര്‍ണവും 5.78 ലക്ഷം രൂപയുമായി സ്വര്‍ണവ്യാപാരിയെ ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു.

Update: 2018-12-19 16:01 GMT

പാലക്കാട്: ആവശ്യമായ രേഖകളില്ലാതെ കടത്തിയ 2.700 കിലോ സ്വര്‍ണവും 5.78 ലക്ഷം രൂപയുമായി സ്വര്‍ണവ്യാപാരിയെ ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് മൂത്താന്തറ കര്‍ണകി നഗര്‍ സ്വദേശി ശിവദാസി(38)നെയാണ് ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍ രഞ്ജിത്തും സംഘവും പട്ടിക്കരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പെരുവെമ്പില്‍ ജ്വല്ലറി ബിസിനസ് നടത്തുന്ന ശിവദാസ് യാതൊരു രേഖയുമില്ലാതെയും ജിഎസ്ടി അടക്കാതെയുമാണ് വ്യാപാരം നടത്തിവരുന്നത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വില വരും. ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍ രഞ്ജിത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, എം സുനില്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ്, ടൗണ്‍ നോര്‍ത്ത് സിപിഒമാരായ ഇ സതീഷ് കുമാര്‍, വൈ അബ്ദുല്‍ മജീദ്, എസ് സജീന്ദ്രന്‍, ആര്‍ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    

Similar News