കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ പാറയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പിടിയില്‍
തിരുവനന്തപുരം: ധനുവച്ചപുരത്ത് കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ പാറ കക്ഷണം എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചയാള്‍ പോലിസ് കസ്റ്റഡിയില്‍. പ്രതി ബിനുവാണ് പാറശ്ശാല പോലിസിന്റെ പിടിയിലായത്. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്ത് കൂടിയായ ബിനുവിന്റെ കല്ലേറില്‍ പരിക്കേറ്റത്. കൂലിത്തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഇന്ന് രാവിലെയായിരുന്നു സംഭവം.
കിണറിനുള്ളില്‍ പണി ചെയ്യുകയായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ പാറക്കഷ്ണം ഇടുകയായിരുന്നു. കല്ല് ദേഹത്ത് വീണ് കിണറ്റിനുള്ളിലേക്ക് കുഴഞ്ഞ് വീണ സാബുവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനുവിന് തന്നോട് മുന്‍ വെരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. തന്നെ കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു പറഞ്ഞു. പാറശ്ശാല പോലിസ് വധശ്രമത്തിന് കേസെടുത്തു.