പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം;ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍

Update: 2022-02-05 04:27 GMT

കൊല്ലം: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പോലിസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പോലിസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്.യുവാവ് പലപ്പോഴും കുട്ടിയുടെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി.

Tags:    

Similar News