വയനാട്ടില്‍ 54000 പാക്കറ്റ് ഹാൻസ് പിടികൂടി;രണ്ടു പേർ അറസ്റ്റിൽ

ശർക്കര ലോഡിൻ്റെ മറവിൽ 36 ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

Update: 2020-07-14 08:35 GMT

കല്‍പറ്റ: ലോറിയിൽ കടത്തിയ 54000 പാക്കറ്റ് ഹാൻസ് പിടികൂടി. വയനാട് എക്സൈസ് ഇൻറലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ച് പാർട്ടിയും, എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും ബത്തേരി ടൗണിൽ വെച്ച് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.

KA 56 -4091 നമ്പർ ലോറിയിൽ കടത്തിയ 54000 പാക്കറ്റ് ഹാൻസുൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ശർക്കര ലോഡിൻ്റെ മറവിൽ 36 ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവരികയായിരുന്നു ഇത്.

ചില്ലറ വിപണിയിൽ അരക്കോടി രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്‌. സംഭവത്തിൽ കോഴിക്കോട്, കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ ഡ്രൈവർ പൊയിലങ്ങൽ വീട്ടിൽ മുഹമ്മദ് ജെംഷീർ ( 34) ,സഹായി പരട്ടക്കുന്നുമ്മൽ അബ്ദുൾ ബഷീർ കെകെ എന്നിവർ പിടിയിലായി. പ്രതികൾക്കെതിരേ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു.

Similar News