അന്‍സാരി മാസ്റ്ററുടെ ഓര്‍മകളില്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും
മത സാമുഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്‍സാരി മാസ്റ്ററുടെഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ആലത്തിയൂര്‍ സ്‌ക്കൂള്‍സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് കെ പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി സുനത ഉദ്ഘാടനം നിര്‍വഹിച്ചു.
തിരൂര്‍: കഴിഞ്ഞ റമദാനില്‍ പള്ളിയില്‍ പോകുന്ന വഴി വാഹനപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മുറി വഴിക്കല്‍ കൂഞ്ചേരി അന്‍സാരി മാസ്റ്ററുടെ ഓര്‍മകള്‍ പങ്കുവെച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും.
മത സാമുഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്‍സാരി മാസ്റ്ററുടെഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ആലത്തിയൂര്‍ സ്‌ക്കൂള്‍സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് കെ പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി സുനത ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഡോ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകന്‍ പി കെ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷെബീര്‍ നെല്ലിയാളി നന്ദിയും പറഞ്ഞു.
ടി ആബിദ്, പി കെ സുകുമാരന്‍, കെ വി മുഹമ്മദ് സ്വാലിഹ്, ജീജ ടീച്ചര്‍, പി പി മജീദ്മറ്റ് സഹപ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റി ഭാരവാഹികളും എന്നിവര്‍ സംസാരിച്ചു.