ഓവുങ്ങല്‍ സ്വദേശികളായ സഹോദരങ്ങള്‍ ഒരേ ദിവസം നിര്യാതരായി

Update: 2022-01-04 09:22 GMT

തലക്കടത്തൂര്‍: ഓവുങ്ങല്‍ സ്വദേശികളായ കുറ്റിയത്തില്‍ കുഞ്ഞുമുഹമ്മദ്(68),സഹോദരന്‍ കുറ്റിയത്തില്‍ മരക്കാര്‍(60) എന്നിവര്‍ ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ജ്യേഷ്ടന്റെ ഖബറടക്കം ഇന്ന് 12 മണിക്കും, സഹോദരന്റെ ഖബറടക്കം വൈകിട്ട് 4 മണിക്കും തലക്കടത്തൂര്‍ ജുമുഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഖദീജയാണ് നിര്യാതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ.മക്കള്‍:അഷ്‌റഫ്(യുഎഇ),ജാഫര്‍(യുഎഇ), ആരിഫ,ആഫിറ. മരുമക്കള്‍:തസ്‌നി, ജംഷി, ഹമീദ്(പൊന്‍മുണ്ടം),നിര്യാതനായ ആലിബാവ.മരണപ്പെട്ട മരക്കാര്‍ അവിവാഹിതനാണ്.

Tags:    

Similar News