വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പൗരത്വബില്ല് കീറി കടലിലെറിഞ്ഞു
ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ താനൂര്‍ കടപ്പുറത്തായിരുന്നു പ്രതിഷേധം.
പരപ്പനങ്ങാടി: രാജ്യത്തെ വിഭജിക്കുന്ന പൗരത്വഭേദഗതി ബില്ല് പിന്‍വലിക്കുക, വംശവെറിയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വനിതകള്‍ ബില്ല് വലിച്ചുകീറി കടലിലെറിഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ താനൂര്‍ കടപ്പുറത്തായിരുന്നു പ്രതിഷേധം.
രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായി വംശീയവെറിയുടെ വക്താക്കള്‍ നടപ്പാക്കുന്ന ഇത്തരം നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അത്തരം കാടത്തബില്ലുകളും അവതാരകരെയും അറബിക്കടലില്‍ ജനങ്ങള്‍ കെട്ടിത്താഴ്ത്തുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
താനൂര്‍ ഹാര്‍ബറില്‍ നടന്ന പരിപാടി ഭാരവാഹികളായ റംസിയ, അസ്മ ഉസ്മാന്‍, ലൈല, റഹിയാനത്ത്, ഫസീല എന്നിവര്‍ നേതൃത്വം നല്‍കി.