കോഴിക്കോട് ജില്ലയില്‍ 2332 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 15.98%

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 4488 പേര്‍ കൂടി രോഗമുക്തി നേടി.

Update: 2021-09-09 13:45 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 2332 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2302 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14876 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 4488 പേര്‍ കൂടി രോഗമുക്തി നേടി. 15.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31568 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6265 പേർ ഉൾപ്പടെ 99609 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 929038 പേർ നിരീക്ഷണം പൂർത്തിയാക്കി. 2338 മരണങ്ങളാണ് ഇതുവരെ റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ, കൊവിഡ് രോഗലക്ഷണമുള്ളവർ എന്നിവരെല്ലാം കൊവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയരാകാൻ ശ്രദ്ധിക്കണമെന്നും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ പേർക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Similar News