കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്‍ന്ന് കമ്യൂണിസ്റ്റുകളും ഫാഷിസ്റ്റുകളായി മാറി: എ എസ് ഉമര്‍ ഫാറൂഖ് (വീഡിയോ)

Update: 2024-12-13 14:47 GMT

എടരിക്കോട്: കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്‍ന്ന് കമ്യൂണിസ്റ്റുകളും ഫാഷിസ്റ്റുകളായി മാറിയെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം എ എസ് ഉമര്‍ ഫാറൂഖ്. എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി എടരിക്കോട് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ കാലങ്ങളില്‍ ഹിന്ദുത്വ ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍ നിന്നിരുന്നു. പിന്നോക്ക ന്യനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അതല്ലാം വിസ്മരിച്ച് അവര്‍ ഫാഷിസ്റ്റുകളുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. ഭരണത്തിലും സവര്‍ണ്ണ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ന്യൂനപക്ഷ വിഷയങ്ങളില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ തമ്മില്‍ രാഷ്ട്രീയ സഖ്യമുണ്ടായാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചങ്കുവെട്ടി ജംഗ്ഷനില്‍ നിന്നാരംഭിച്ച സ്വീകരണ റാലി എടരിക്കോട് ടി എം ഷൗക്കത്ത് നഗറില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ സ്വീകരണ റാലിയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി പി റഫീഖ്, പി ആര്‍ സിയാദ്, സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജോണ്‍സന്‍ കണ്ടച്ചിറ, പി ജമീല, ട്രഷറര്‍ റഷീദ് ഉമരി, സംസ്ഥാന സമിതി അംഗങ്ങളായ വി ടി ഇക്‌റാമുല്‍ ഹഖ്, അജ്മല്‍ ഇസ്മാഈല്‍, ഡോ സി എച്ച് അഷ്‌റഫ് എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, എ സൈതലി ഹാജി, എ ബീരാന്‍ കൂട്ടി, അഡ്വ സാദിഖ് നടുത്തൊടി, എന്‍ മുര്‍ശിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, അഡ്വ കെ സി നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി


Full View


Similar News