നിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര്‍ കോളനിയിലെ സരോജിനി
10 ദിവസത്തിനിടെ നിലമ്പൂരില്‍ രണ്ടാമത്തെ മരണമാണിത്
മലപ്പുറം: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. എടക്കടം മൂത്തേടെത്ത് ഉച്ചനഗര്‍ കോളനിയിലെ സരോജിനിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. 10 ദിവസത്തിനിടെ നിലമ്പൂരില്‍ രണ്ടാമത്തെ മരണമാണിത്. ആടുകളെ മേയ്ക്കാന്‍ പോയ സരോജിനി തിരിച്ചു വുുമ്പോഴാണ് ഇവര്‍ക്കു നേരെ ആന പാഞ്ഞടുത്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും സരോജിനി ആനയുടെ ആക്രമണത്തിനിരയാകുകയായിരുന്നു. വീടിനടുത്ത് എത്താനായപ്പോഴായിരുന്നു സംഭവം.
സരോജിനിയുടെ മരണത്തോടെ ഇവിടെ ജനരോഷം രുക്ഷമായിരിക്കുകയാണ്. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സരോജിനിയുടെ മൃതദേഹം പുറത്തെടുക്കാനനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. ജില്ലാ കലക്ടര്‍ വരാതെ മൃതദേഹം പുറത്തെടുക്കില്ല എന്ന നിലപാടിലാണ് ബന്ധുക്കള്‍.