ഡോക്ടറും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം മരിച്ച നിലയില്‍

Update: 2025-03-13 07:50 GMT
ഡോക്ടറും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം മരിച്ച നിലയില്‍

ചെന്നൈ: ചെന്നൈയിലെ അണ്ണാനഗറില്‍ ഡോക്ടറും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സോണോളജിസ്റ്റായ ഡോ. ബാലമുരുകന്‍, അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയുമായ സുമതി, മക്കളായ ജസ്വന്ത് കുമാര്‍, ലിംഗേഷ് കുമാര്‍ എന്നിവരെയാണ് രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നഗരത്തില്‍ നിരവധി അള്‍ട്രാസൗണ്ട് സെന്ററുകള്‍ നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ കടക്കെണിയിലായിരുന്നുവെന്നാണ് സൂചനകള്‍.

ഇന്ന് രാവിലെ ഡോക്ടറുടെ ഡ്രൈവര്‍ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടികിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ പോലിസില്‍ പരാതിപെടുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News