പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തി വച്ചു; അവശനിലയിലായ കുട്ടി മരിച്ചു
ബ്രസീൽ: പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 കാരന്‍ മരിച്ചു. ഡേവി ന്യൂൺസ് മൊറേറ ബ്രസീലിയൻ പൗരനാണ് മരിച്ചത്. ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കളിക്കുന്നതിനിടെ പരിക്ക് പറ്റിയതാണെന്നാണ് കുട്ടി പിതാവിനോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ മുറിക്കുള്ളിൽ നിന്ന് സിറിഞ്ച് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപോർട്ട് വന്നതിന്നു ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്നാണ് റിപോർട്ടുകൾ.