
മലപ്പുറം: മലപ്പുറത്ത് മാതാവും കുഞ്ഞും മരിച്ച നിലയില്‍. മലപ്പുറം ഒളമതിലിലാണ് മാതാവിനെ ആത്മഹത്യ ചെയ്ത നിലയിലും കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ബക്കറ്റിലും കണ്ടെത്തിയത്. മിനി എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് എഴുതിയിട്ടുള്ളത്. എന്നാല്‍ മരണത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)