കുട്ടി ഡോക്ടർ മരുന്ന് നൽകി: കഴിച്ച കുഞ്ഞുങ്ങൾ ആശുപത്രിയിൽ
കുട്ടി ഡോക്ടർ മരുന്നാണെന്നും പറഞ്ഞ് നൽകിയത് കീടനാശിനിയായിരുന്നു
ജയ്പുർ : ഡോക്ടറും രോഗിയും കളിക്കുന്നതിനിടെ കുട്ടി ഡോക്ടർ നൽകിയ മരുന്ന് കഴിച്ച് നാല് കുരുന്നുകൾ ആശുപത്രിയിൽ.രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി ഡോക്ടർ മരുന്നാണെന്നും പറഞ്ഞ് നൽകിയത് കീടനാശിനിയായിരുന്നു. കീടനാശിനി കഴിച്ചതിനെ തുടർന്ന് കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. സഞ്ജ (3), മനിഷ (2), റാണു ( 3 ) , മായ (5) എന്നിവരാണ് കീടനാശിനി കഴിച്ചത്.
അവശനിലയിലായ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടികൾ അപകട നില തരണം ചെയ്തായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നിൽ ദുരൂഹതകളുടെന്നും ഇല്ലെന്നും കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നും പോലിസ് പറഞ്ഞു.