കോഴിക്കോട്: മരുന്നുക്ഷാമം പരിഹരിക്കുക, ഒപി ടിക്കറ്റ് സൗജന്യമാക്കുക, ജല ദൗര്‍ലഭ്യം പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
മൂന്ന് ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സൂപ്രണ്ട് ഓഫിസിന് മുന്നിലേക്ക് ഒന്നിച്ച് എത്തുകയും ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. ശേഷം നടന്ന പ്രതിഷേധയോഗം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ജലീല്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷമീര്‍, ശബ്നം തച്ചംപൊയില്‍ , സിദ്ദിഖ് കരുവന്‍ പൊയില്‍, ടി പി മുഹമ്മദ്, പി വി മുഹമ്മദ് ഷിജി ( ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.