വിമുക്തി ഫുട്‌ബോള്‍ മേള
മഞ്ചേരി റേഞ്ച് ഓഫിസിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളിലെ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ തമ്മില്‍ നടന്ന മല്‍സരത്തിന്റെ ഫൈനലില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഡ്രീം സിറ്റി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വടക്കുമുറി ജേതാക്കളായി.
അരീക്കോട്: 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരില്‍ ഫുട്‌ബോള്‍ ലഹരിയുമായി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരീക്കോട് തെരട്ടമ്മല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്നു. മഞ്ചേരി റേഞ്ച് ഓഫിസിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളിലെ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ തമ്മില്‍ നടന്ന മല്‍സരത്തിന്റെ ഫൈനലില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഡ്രീം സിറ്റി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വടക്കുമുറി ഒരു ഗോളിന് ചീക്കോട് ഗ്രാമപഞ്ചായത്തിലെ ബി ടീം ചെത്തു പ്പാലത്തിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ഫൈനലില്‍ മല്‍സത്തില്‍ പങ്കെടുത്ത ടീമുകള്‍ക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ട്രോഫികള്‍ വിതരണം ചെയ്തു. ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റുകളും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ് സമ്മാനിച്ചു. ഉദ്ഘാടന പരിപാടിയില്‍ അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ഊര്‍ങ്ങാട്ടിരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ ജി ബിനോജ് സംസാരിച്ചു.
യുവതയെ ലഹരിയുടെ കെണിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി കായിക മേഖലകളിലേക്കും കലാ മേഖല കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വര്‍ജന മിഷനായ വിമുക്തി സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണിത്.