കൊല്ലത്ത് മുസ്‌ലിം ലീഗ് നേതാവുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍;1.43 ലക്ഷം രൂപയും ഇന്നോവ കാറും പിടിച്ചെടുത്തു
കൊല്ലം:കൊല്ലം ചടയമംഗലത്ത് മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുള്‍പ്പെട്ട ചൂതുകളി സംഘം അറസ്റ്റില്‍.മുസ്‌ലിം ലീഗ് നേതാവ് പുന്നമൂട്ടില്‍ മുഹമ്മദ് റഷീദിനേയും സംഘത്തേയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. 1.43 ലക്ഷം രൂപയും ഇന്നോവ കാറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പിടിയിലായ ലീഗ് നേതാവ് പുന്നമൂട്ടില്‍ മുഹമ്മദ് റഷീദ് ഇളമാട് ഗ്രാമപഞ്ചായത്ത് കാരാളികുളം 12ാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനുമാണ്.കോഴി ഫാമെന്ന വ്യാജേനെയാണ് ചൂത്താട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് ഭരിക്കുന്ന ഇളമാട് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് ചൂതാട്ട കേന്ദ്രമെന്നും ആരോപണമുയരുന്നുണ്ട്.