പരപ്പനങ്ങാടിയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കൈയില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു
വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപെട്ടു. ഇവരുടെ കോമ്പൗണ്ടില്‍ തന്നെയാണ് പരപ്പനങ്ങാടി എസ്‌ഐ രജ്ഞിത്ത് താമസിക്കുന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന ഇദ്ദേഹം തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
പരപ്പനങ്ങാടി: ഉറങ്ങി കിടന്ന വീട്ടമ്മയുടെ കൈയ്യില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. പുത്തരിക്കല്‍ ജയകേരള റോഡില്‍ താമസിക്കുന്ന അന്‍സി മോട്ടോര്‍സിന്റെ ഉടമ സലീമിന്റെ വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി രണ്ടോടെ മോഷണം നടന്നത്. കഠിന ചൂടായതിനാല്‍ ജനവാതില്‍ തുറന്നിട്ടിരുന്നു. ഇതിലൂടെ ഉറങ്ങി കിടക്കുകയായിരുന്ന സലീമിന്റെ ഭാര്യയുടെ കൈയ്യിലെ വളകളും മാലയും കവരുകയായിരുന്നു.
വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപെട്ടു. ഇവരുടെ കോമ്പൗണ്ടില്‍ തന്നെയാണ് പരപ്പനങ്ങാടി എസ്‌ഐ രജ്ഞിത്ത് താമസിക്കുന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന ഇദ്ദേഹം തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി കവര്‍ച്ചാ സംഘത്തിന്റെ അക്രമം പതിവായിരിക്കുകയാണ്.