പരിസ്ഥിതി ദിനാചരണം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു

പരപ്പനങ്ങാടി പ്രസ് ഫോറത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് വനമിത്ര പുരസ്‌ക്കാര ജേതാവ് അബ്ദുല്‍ റസാഖ് വൃക്ഷത്തൈ നല്‍കി ആദരിച്ചത്.

Update: 2020-06-05 06:52 GMT
പരിസ്ഥിതി ദിനാചരണം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു

പരപ്പനങ്ങാടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. പരപ്പനങ്ങാടി പ്രസ് ഫോറത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് വനമിത്ര പുരസ്‌ക്കാര ജേതാവ് അബ്ദുല്‍ റസാഖ് വൃക്ഷത്തൈ നല്‍കി ആദരിച്ചത്.

പ്രസ് ഫോറം സെക്രട്ടറി സ്മിത അത്തോളിക്ക് വൃക്ഷതൈ നല്‍കി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ അഹമ്മദുണ്ണി (ചന്ദ്രിക), ബാലന്‍ (മനോരമ), ഹമീദ് പരപ്പനങ്ങാടി(മെഡ്‌ലിംഗ് മീഡിയ, തേജസ് ന്യൂസ്), ഹംസ കടവത്ത് (മാധ്യമം), നൗഷാദ് (സുപ്രഭാതം), ബാലന്‍ മാസ്റ്റര്‍(വീക്ഷണം), ഹംസകളത്തിങ്ങല്‍, ഗോപി കല്ലുങ്ങല്‍ സംബന്ധിച്ചു. 

Tags:    

Similar News