മലപ്പുറം: കലാപാലക രത്‌നം പുരസ്‌ക്കാരം ആസാദ് വണ്ടൂരിന് കൈമാറി. വണ്ടൂരില്‍ നടന്ന ചടങ്ങില്‍ ഗാന രചയിതാവ് റഫീഖ് അഹമ്മദ് പുരസ്‌കാരം സമര്‍പ്പിച്ചു. കേരള ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ അസോസിയേറ്റഡ് മൂവ്‌മെന്റ്(കാലം) സോഷ്യല്‍ വെല്‍ഫെയര്‍ ഇന്റെ ലക്ട്ല്‍ നരിഷ് ഫോര്‍ ഗൈഡന്‍സ്(സ്വിംഗ് ), ഫോക്ക് ആര്‍ട്‌സ് കേരള, മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക കലാ പഠന കേന്ദ്രം തുടങ്ങിയവര്‍ ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്. ഇതോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം കെ. പി. എ. മജീദ് ഉദ്ഘാടനം ചെയ്തു. എ. പി. അനില്‍ കുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഇശലില്‍ പൊതിഞ്ഞ യാത്രികന്‍ എന്ന പുസ്തകം ഡോ. ഹുസൈന്‍ രണ്ടത്താണി പ്രകാശനം ചെയ്തു. കെ. ടി. അബ്ദുള്ളകുട്ടി ഏറ്റുവാങ്ങി, അഡ്വ. എം. ഉമ്മര്‍ എം. എല്‍. എ, സി. പി. സൈതലവി, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്പേഴ്സണ് സറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. സാജിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, അനില്‍ നിരവില്‍, വി. എ. കെ. തങ്ങള്‍, റസാഖ് പയ്യമ്പറോട്ട്, പി. പി. അലവിക്കുട്ടി, പി. പി. റഹ്മത്തുള്ള, കാനേഷ് പൂനൂര്‍, ഫൈസല്‍ എളേറ്റില്‍, റഹീന കൊളത്തറ, എ. സബാഹ് മാസ്റ്റര്‍, പി. വി. ഹസീബ് റഹ്മാന്‍, നിസാര്‍ കാടേരി, കെ. എം. ശാഫി, എന്നിവര്‍ സംസാരിച്ചു. ആസാദ് വണ്ടൂര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്നു നടന്ന ഇശല്‍ വിരുന്ന് കെ. വി. അബൂട്ടി ഉദ്ഘാടനം ചെയ്തു. ലുക്മാന്‍ അരീക്കോട് നേതൃത്വം നല്‍കി.
കൊണ്ടോട്ടിയില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം യാഥാര്‍ത്ഥ്യമാക്കുന്നതിനും മാപ്പിള കലാ അക്കാദമി ഭരണ തലത്തില്‍ അംഗീകാരം കൈവരിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് വണ്ടൂരില്‍ പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക മന്ദിരം യാഥാര്‍ത്ഥ്യമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. കൊരമ്പയില്‍ അഹമ്മദ് ഹാജി ക്ക് ശേഷം കലാ പാലക രത്‌നം പുരസ്‌കാരം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് ആസാദ് വണ്ടൂര്‍. ഇതോടനുബന്ധിച്ചു ഏറനാട്ടിലെ മണ്‍ മറഞ്ഞ മാപ്പിള കവികളെ കുറിച്ച് സെമിനാര്‍ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്പേഴ്സണ് സറീന ഹസീബ് ഉത്ഘാടനം ചെയ്തു. കവി കാനേഷ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. സി. അഷ്‌റഫ് മോഡറേറ്റര്‍ ആയി. എ. പി. അഹമ്മദ്, ഫൈസല്‍ എളേറ്റില്‍, ഒ. എം. കരുവാരക്കുണ്ട്, അഡ്വ. ബാബു മോഹന കുറുപ്പ്, എ. പി. കുഞ്ഞാമു, പുലിക്കോട്ടില്‍ ഹൈദരലി, മലിക് നാലകത്ത്, അഡ്വ. ടി. പി. രാമചന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ. എ. ജബ്ബാര്‍, എ. സബാഹ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. വി. ഹസീബ് റഹ്മാന്‍ സ്വാഗതവും കെ. കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.