വ്യാജ സ്വര്‍ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍
തൃശൂര്‍: വ്യാജ സ്വര്‍ണം പണയം വച്ച് തൃശൂര്‍ നഗരത്തിലെ പ്രമുഖ ബാങ്കില്‍ നിന്നും പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പോലിസ് പിടിയില്‍. ആലുവ സ്വദേശി നിഷാദ് ആണ് പിടിയിലായത്.
2021 ആഗസ്റ്റിലാണ് പ്രതി വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം വയ്ക്കുന്നത്.ബാങ്ക് മാനേജരുടെ പരാതി പ്രകാരം തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ചേലക്കരയിലും ആലുവയിലും ഗോവയിലുമായി മാറി മാറി ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.വെസ്റ്റ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.