വഴിക്കടവ് നാടുകാണിചുരം പാതവഴിയുള്ള ഗതാഗതം പൂർണമായും അടച്ചു
പാതയിൽ അത്തിക്കുറുക്കിന് സമീപം രൂപപ്പെട്ട വിള്ളൽ
മലപ്പുറം: വഴിക്കടവ് നാടുകാണിചുരം പാതവഴിയുള്ള ഗതാഗതം പൂർണ്ണമായും അടച്ചു. പാതയിൽ അത്തിക്കുറുക്കിന് സമീപം രൂപപ്പെട്ട വിള്ളൽ പരിശോധിച്ച വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലകലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച്ച രാത്രി മുതലാണ് യാത്രാ നിരോധനം നിലവിൽ വന്നത്. ഇത് വഴി പോകേണ്ട യാത്രക്കാർ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.