പൊതു പ്രവര്‍ത്തകന്‍ സിദ്ദീഖ് ആരിക്കാടി മരണപ്പെട്ടു

എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകനും എസ്‌വൈഎസ് ആരിക്കാടി ശാഖ പ്രസിഡന്റ്ുമായിരുന്നു.

Update: 2020-04-12 15:24 GMT

കാസര്‍ഗോഡ്: കുമ്പള ആരിക്കാടി മേഖലയില്‍ പൊതു രംഗത്ത് നിറസാന്നിധ്യമായിരുന്ന സിദ്ദിഖ് ആരിക്കാടി(45) മരണപ്പെട്ടു. എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകനും എസ്‌വൈഎസ് ആരിക്കാടി ശാഖ പ്രസിഡന്റ്ുമായിരുന്നു. കുമ്പള ആരിക്കാടി കോട്ടക്ക് സമീപമാണ് താമസം. കുറച്ച് നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്ത്യം.

ഏപ്രില്‍ നാലിനാണ് സിദ്ദീഖിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ വിദഗ്ധ ചികില്‍സക്കായി സിദ്ദീഖിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാനാവാതെ കുടുംബം ദുരിതത്തിലായിരുന്നു. ടിബി തലച്ചോറിനെ ബാധിച്ച് ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്നാണ് മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, അതിര്‍ത്തി തുറന്നിട്ടില്ലെന്ന് വിവരം ലഭിച്ചതോടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍, പരിയാരത്ത് ഐസിയു ഒഴിവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കണ്ണൂര്‍ ആസ്റ്ററിലേക്ക് എത്തിച്ചു. എന്നാല്‍, അവിടേയും ഐസിയു ഒഴിവില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മിംസില്‍ എത്തിച്ചാണ് ചികില്‍സ നല്‍കിയത്. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികില്‍സ നല്‍കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അവിടേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു.

സിദ്ദീഖിന്റെ ആകസ്മികമായ മരണത്തില്‍ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് സിദ്ദീക്കിന്റെ വിയോഗമെന്ന് എസ്ഡിപിഐ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന പരേതനായ ഉളുവാര്‍ ഹസന്‍ കുഞ്ഞിയാണ് പിതാവ്. മാതാവ് പരേതയായ മറിയുമ്മ. ഭാര്യ: സഫിയ. മക്കള്‍: ഷിബിലി, ശകീബ്. സഹോദരങ്ങള്‍ ഹനീഫ്, അബ്ദുള്‍റഹ്മാന്‍, ആയിഷ, നഫീസ, ഫാത്തിമ,സഫിയ, മുംതാസ്. 

Tags:    

Similar News