ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ വല്യുമ്മ കുഴഞ്ഞു വീണു മരിച്ചു

തിങ്കളാഴ്ച രാത്രി 8 മണിയോടെ പേരക്കുട്ടിയായ നിബിന്‍ മുഹമ്മദി (21) നെ ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു കാണാതായിരുന്നു. വിവരമറിഞ്ഞ ഉടനെ ബോധരഹിതയായി കുഴഞ്ഞു വീണ നഫീസയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Update: 2019-06-18 02:28 GMT

എടവണ്ണ: ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ വല്യുമ്മ കുഴഞ്ഞു വീണു മരിച്ചു. പാലപ്പെറ്റ പള്ളിപ്പടിയിലെ പരേതനായ കണ്ണാടി പറമ്പന്‍ അബൂബക്കറിന്റെ ഭാര്യ എന്‍ പി നഫീസ (79) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 8 മണിയോടെ പേരക്കുട്ടിയായ നിബിന്‍ മുഹമ്മദി (21) നെ ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു കാണാതായിരുന്നു. വിവരമറിഞ്ഞ ഉടനെ ബോധരഹിതയായി കുഴഞ്ഞു വീണ നഫീസയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മക്കള്‍: അബ്ദുല്ല, മുഹമ്മദ്, അബ്ദുള്‍ മജീദ്, ശരീഫ് ,സുബൈദ, ഫാത്തിമ, റംലത്ത്. മരുമക്കള്‍: റംലത്ത് (അരീക്കോട്), ജസീല (തച്ചണ്ണ), അസൈനാര്‍ (വടശ്ശേരി). അതേസമയം നിബിന്‍ മുഹമ്മദിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Tags:    

Similar News